text
stringlengths
17
2.95k
ഇബ്രാഹിം സുലൈമാൻ സേട്ട്
മുൻ പാർലമെന്റ് അംഗവും ഇന്ത്യൻ നാഷനൽ ലീഗിന്റെ അധ്യക്ഷനും ന്യൂനപക്ഷവകാശങ്ങൾക്കായി പോരാടിയ പ്രഗൽഭനായ ദേശീയനേതാവുമായിരുന്നു ഇബ്രാഹിം സുലൈമാൻ സേട്ട്.
നിരവധി വർഷങ്ങൾ മുസ്ലിം ലീഗിന്റെ സമുന്നതനേതാവായി പ്രവർത്തിച്ച അദ്ദേഹം ബാബരി മസ്ജിദ് ധ്വംസനാനന്തരം മുസ്ലിം ലീഗുമായി വഴിപിരിഞ്ഞ് ഇന്ത്യൻ നാഷനൽ ലീഗ് സ്ഥാപിച്ചു.
മഞ്ചേരി,പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി 35 വർഷക്കാലം ലോകസഭാംഗമായി പ്രവർത്തിച്ചു.
മഹ്ബൂബെ മില്ലത്ത് എന്ന് ന്യൂനപക്ഷങ്ങൾ അദ്ദേഹത്തെ സ്നേഹപൂർവം വിളിച്ചു.
കച്ചി മേമൻ വിഭാഗത്തിൽ പെടുന്ന ആളാണ് സുലൈമാൻ സേട്ട്.
പിതാവ് മുഹമ്മദ് സുലൈമാൻ.
മാതാവ് സൈനബ് ബായ്.
സുലൈമാൻ സേട്ടുവിന്റെ മാതാവ് കേരളത്തിലെ തലശ്ശേരി സ്വദേശിനിയാണ്.
സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദമെടുത്ത സേട്ട് മൈസൂരിലേയും കോലാറിലേയും കോളേജുകളിൽ അദ്ധ്യാപകനായി ജോലിചെയ്തു.
സർക്കാർ ജോലിക്കാർ രാഷ്ട്രീയത്തിൽ ഇടപെടുന്നത് തടയപ്പെട്ടപ്പോൾ സേട്ട് തന്റെ ഉദ്യോഗം രാജിവെച്ചു.
കൊച്ചിക്കടുത്തുള്ള മട്ടാഞ്ചേരിയിലെ മർയം ബായിയാണ് സേട്ടുവിന്റെ പത്നി.
ഇവർക്ക് അഞ്ചുമക്കളുണ്ട്.
അദ്ദേഹം സ്ഥാപിച്ച ഇന്ത്യൻ നാഷണൽ ലീഗ് എന്ന പ്രസ്ഥാനം ഇപ്പോൾ എൽ ഡി എഫ്‌ ഘടക കക്ഷിയായി പ്രവർത്തിച്ചു വരുന്നു
കെ.ജി. ശങ്കരപ്പിള്ള
കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചുമലയാള കവിയാണ് കെ.ജി. ശങ്കരപ്പിള്ള (1948 -).
എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു.
"കെ.ജി. ശങ്കരപ്പിള്ളയുടെ ‍കവിതകൾ"ക്കു 2002-ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു.
ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായി അറിയപ്പെടുന്നു.
ചവറ ശങ്കരമംഗലം കാമൻകുളങ്ങര ഗവൺമെൻറ് എൽ പി സ്കൂളിൽപ്രാഥമിക വിദ്യാഭ്യാസം.
കൊല്ലം എസ്.എൻ. കോളേജിൽ പഠനം.
എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പൽ ആയി വിരമിച്ചു.
പ്രസക്തി, സമകാലീന കവിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയിരുന്നു.
കവിത, (തിരുവനന്തപുരം, കേരള കവിത, 1981)
കൊച്ചിയിലെ വൃക്ഷങ്ങൾ (മൾബറി, കോഴിക്കോട്, 1994)
കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ - 1969-1996 (ഡി. സി. ബുക്സ്, കോട്ടയം, 1997)
കെജിഎസ് കവിതകൾ-1997-2006 (ഡി സി ബുക്സ്, കോട്ടയം)
പ്രാർത്ഥിക്കുെന്നെങ്കിൽ ഇങ്ങനെ
കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി പഞ്ചായത്തിലെ കാടാച്ചിറയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് കാടാച്ചിറ ശ്രീ തൃക്കപാലം മഹാശിവക്ഷേത്രം.
മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ നിരണത്തും, നാദാപുരത്തും ആണ്.
പെരളശ്ശേരി തൃക്കപാലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു.
ഇവിടെ ശിവപ്രതിഷ്ഠാ സങ്കൽപം കപാലീശ്വരനാണ്.
ക്ഷേത്രത്തിന്റെ പേർ പണ്ട് തൃക്കപാലീശ്വരം എന്നായിരുന്നു, പിന്നീട് തൃക്കപാലമായി മാറിയതാണ്.
കപാലീശ്വര സങ്കല്പത്തിലുള്ള രണ്ടു ശിവലിംഗപ്രതിഷ്ഠകളുള്ള അപൂർവ്വക്ഷേത്രം.
മറ്റു തൃക്കപാലീശ്വരക്ഷേത്രങ്ങളിലേതു പോലെതന്നെ ഇവിടെയും കപാലീശ്വര സങ്കല്പത്തിലാണ് ശിവപ്രതിഷ്ഠ.
കണ്ണൂർ ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണിത്.
പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രവുമായും കൊട്ടിയൂർ ശിവക്ഷേത്രങ്ങളുമായും പുരാതനകാലം മുതൽക്കു തന്നെ ബന്ധപെട്ടുകിടക്കുന്നു ഈ ക്ഷേത്രം.
ഇവിടെ രണ്ട് ശിവപ്രതിഷ്ഠകൾ ഉണ്ട്.
രണ്ട് ശിവലിംഗങ്ങളും കിഴക്കു ദർശനം നൽകിയാണ് പ്രതിഷ്ഠ.
കിഴക്കു വശത്തായി ഒരു ക്ഷേത്രക്കുളം ഉണ്ട്.
മഹാദേവന്റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാകുവാനായി ആ ക്ഷേത്രക്കുളത്തിലേക്ക് ക്ഷേത്രേശന്മാരുടെ ദൃഷ്ടി വരത്തക്കവണ്ണമാണ് ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് എന്നു വിശ്വസിക്കുന്നു.
തൃക്കപാലക്ഷേത്രത്തിൽ ചതുര ശ്രീകോവിലും നാലമ്പലവും നമസ്കാരമണ്ഡപവും പണിതീർത്തിരിക്കുന്നത് പഴയ കേരളാ ശൈലിയിലാണ്.
രണ്ടുക്ഷേത്രങ്ങൾക്കും കൂടിയാണ് നാലമ്പലം പണിതീർത്തിരിക്കുന്നത്.
രണ്ടുക്ഷേത്രങ്ങൾക്കും വെവ്വേറെ പ്രധാന ബലിക്കല്ലുകളും, കൊടിമരങ്ങളും പണിതീർത്തിട്ടുണ്ട്.
വിശേഷങ്ങളും, പൂജാവിധികളും.
അപൂർവമായ ഇരട്ട തിടമ്പ് നൃത്തം ഉത്സവദിവസങ്ങളിൽ ഇവിടെ നടത്താറുണ്ട്.
കൊട്ടിയൂർ വൈശാഖോത്സവം.
കൊട്ടിയൂർ ശിവക്ഷേത്രവുമായി അഭേദ്യമായ ബന്ധമുള്ള ക്ഷേത്രമാണിത്.
കൊട്ടിയൂരിലെ വൈശാഖോത്സവത്തിന് ഇവിടെ നിന്നും നെയ്യമൃത് എഴുന്നള്ളിക്കുക പതിവാണ്.
ക്ഷേത്രത്തിൽ എത്തിച്ചേരാൻ.
കണ്ണൂർ - കൂത്തുപറമ്പ് റോഡിനരുകിൽ കാടാച്ചിറയിൽ ആണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.
സഫിയ്യ ബിൻത് ഹുയയ്യ്
സഫിയ്യ ബിൻത് ഹുയയ്യ് (അറബിക്: صفية بنت حيي‎) ( 610 – 670)ഇസ്‌ലാമിക പ്രവാചകനായ മുഹമ്മദിന്റെ ഭാര്യമാരിൽ ഒരാളാണ്.
മദീനയിലെ ജൂതഗോത്രമായ ബനൂനാദിറിന്റെ നേതാവായ ഹുയയ്യ് ഇബ്നു അഖ്ത്താബിന്റെയും ബനൂ ഗുറൈസാ ഗോത്രത്തിൽ ഉൾപ്പെട്ട ബറാ ബിൻ‌ത് സമാവലിന്റെയും മകളായി ജനിച്ച സഫിയ്യയുടെ ആദ്യ ഭർത്താവ് സല്ലാം മിഷ്ക്കാം ആയിരുന്നു.
മൈമൂന ബിൻത് അൽഹാരിത്
മൈമൂന ബിൻത് അൽഹാരിത് അറബിക്: ميمونه بنت الحارث‎) ( 594 – 674) ഇസ്‌ലാമിക പ്രവാചകനായ മുഹമ്മദിന്റെ ഭാര്യമാരിൽ ഒരാളാണ്.
ബുറാഹ് എന്ന അവരുടെ യഥാർത്ഥനാമം മുഹമ്മദ് ആണ് മൈമൂന എന്നാക്കിമാറ്റിയത്.
അസ്മ ബിൻ‌ത് ഉമൈസ്, പിന്നീട് അബൂബക്കറിന്റെ ഭാര്യയായ സൽമ ബിൻ‌ത് ഉമൈസ്, ഹംസ ഇബ്നു അബ്ദുൽ മുത്തലിബ് എന്നിവർ അർദ്ധസഹോദരങ്ങളും ലുബാബ, ഇസ്സ എന്നിവർ പൂർണ്ണ സഹോദരങ്ങളും ആണ്.
നേരത്തേ മരണപ്പെട്ടതും നബിയുടെ മറ്റൊരു ഭാര്യയായതുമായ സൈനബ് ബിൻത് ഖുസൈമ അർദ്ധസഹോദരിയാണ്.
നാദാപുരം ഇരിങ്ങണ്ണൂർ ശിവക്ഷേത്രം
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് നാദാപുരം ഇരിങ്ങണ്ണൂർ മഹാദേവക്ഷേത്രം.
മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ നിരണത്തും, പെരളശ്ശേരിയിലും ആണ്.
നാദാപുരം ഇരിങ്ങണ്ണൂർ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു.
കോഴിക്കോട് ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണിത്.
നാദാപുരത്ത് എടച്ചേരി പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
വളരെ മനോഹരമാണീ ക്ഷേത്ര നിർമ്മിതി.
നാലമ്പലവും, തിടപ്പള്ളിയും, ബലിക്കല്പുരയും, മുഖമണ്ഡപത്തോട് കൂടിയ ശ്രീകോവിലും എല്ലാം മഹാക്ഷേത്രത്തിനൊത്തവണ്ണമാണ് പണിതീർത്തിരിക്കുന്നത്.
ക്ഷേത്രം കിഴക്കോട്ട് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്.
കിഴക്കു വശത്തായി അഗ്രമണ്ഡപത്തിനു മുമ്പിലായി പണ്ട് നമസ്കാരമണ്ഡപം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം.
കിഴക്കേ നാലമ്പലത്തിലൂടെ ബലിക്കല്പുര കടന്ന് അകത്തു കയറുമ്പോൾ ചതുരത്തിൽ നിർമ്മിച്ചിട്ടുള്ള മനോഹരമായ മുഖമണ്ഡപം കാണാൻ പറ്റും.
മുഖമണ്ഡപത്തിനും ശ്രീകോവിലിനും ദ്വിതാല രൂപമാ‍ണുള്ളത്.
ശ്രീകോവിലിന് ചുറ്റുമുള്ള നാ‍ലമ്പലത്തിൽ തിടപ്പിള്ളിയും പണിതീർത്തിട്ടുണ്ട്.
നാലമ്പലത്തിന്റെ വടക്ക് ഭാഗത്ത് വിഷ്ണു പ്രതിഷ്ഠയുണ്ട്.
കിഴക്കു വശത്തായി വളരെ വലിപ്പമേറിയ ക്ഷേത്രക്കുളം ഉണ്ട്.
ശ്രീമഹാദേവന്റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാകുവാനാവാം ഇവിടെയും ക്ഷേത്രക്കുളത്തിലേക്ക് ദൃഷ്ടി വരത്തക്കവണ്ണം പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
മാത്രമല്ല ഇവിടുത്തെ ശിവപ്രതിഷ്ഠയ്ക്ക് തൃക്കണ്ണ് (മൂന്നാം കണ്ണ്) ഇല്ല.
സർവ്വദാഹകമായ മൂന്നാം കണ്ണ് ഇല്ലാത്തതുകൊണ്ടുതന്നെ രൗദ്രനല്ല, സൗമ്യനാണ് ഇവിടുത്തെ ശിവൻ എന്നാണ് വിശ്വാസം.
രണ്ട് കണ്ണുകൾ ഉള്ള ശിവപ്രതിഷ്ഠയിൽ നിന്നാണ് ഇരിങ്ങണ്ണൂർ (ഇര്+കണ്ണ്+ഊര്) എന്ന സ്ഥലനാമം സിദ്ധിച്ചത് എന്നു പറയപ്പെടുന്നു.
വിശേഷങ്ങളും, പൂജാവിധികളും.
നിത്യേന മൂന്നു പൂജകൾ പതിവുണ്ട്.
ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ.
ക്ഷേത്രത്തിൽ എത്തിചേരാൻ.
എടച്ചേരി പഞ്ചായത്തിൽ നാദാപുരം - തലശ്ശേരി റൂട്ടിൽ ഇരിങ്ങണ്ണൂർ ദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
മാരിയ അൽ ഖിബ്തിയ (അറബിക്: مارية القبطية‎) ഇസ്‌ലാമിക പ്രവാചകനായ മുഹമ്മദ് നബിയുടെ ഭാര്യമാരിൽ ഒരാളാണ്.
മുഹമ്മദ്നബിയുടെ ഭാര്യയാകുന്നതിനു മുൻപ് അവർ ക്രിസ്തുമതവിശ്വാസിയായ ഒരു അടിമ ആയിരുന്നു.
[[മുഹമ്മദ്|മുഹമ്മദ് നബിയുടെ] മകനായ [[ഇബ്രാഹീം ഇബ്നു മുഹമ്മദ്|ഇബ്രാഹീമിന്]] ജന്മം നൽകിയത് മാരിയയാണ്.
ചെറുപ്പത്തിൽത്തന്നെ ഇബ്രാഹീം മരണമടഞ്ഞു.
മാരിയയുടെ സഹോദരിയായ സിറിനെ വിവാഹം ചെയ്തത് [[ഹസ്സൻ ഇബ്നു താബിത്]] ആണ്.
മുഹമ്മദ് നബി അഞ്ച് വർഷങ്ങൾക്കു ശേഷം 637-ലാണ് അവർ മരണപ്പെടുന്നത്.
[[വർഗ്ഗം:സ്വഹാബികൾ]]
[[വർഗ്ഗം:മുഹമ്മദ് നബിയുടെ ഭാര്യമാർ]]
[[വർഗ്ഗം:സ്വഹാബി സ്ത്രീകൾ]]
തൽഹ ഇബ്നു ഉബൈദുള്ളാഹ് (അറബിക്: طلحة بن عبيدالله‎) (മരണം:597 - 656) മുഹമ്മദ് നബിയുടെ അനുയായികളിൽ പ്രമുഖനായിരുന്നു.
തന്റെ ജീവിതകാലത്ത് സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ട 10 സ്വഹാബികളിൽ ഒരാളായ തൽഹയുടെ ഉഹ്ദ് ജമൽ യുദ്ധങ്ങളിലെ സംഭാവനകൾ ശ്രദ്ധേയമാണ്.
അതുപോലെ മൂന്നാമത്തെ ഖലീഫയെ തിരഞ്ഞെടുക്കാൻ ഖലീഫാ ഉമർ നിയോഗിച്ച ആറംഗ സമിതിയിലും അദ്ദേഹം അംഗമായിരുന്നു.
തൽഹയുടേയും ഇസ്‌ലാമിലെ ഒന്നാം ഖലീഫ അബൂബക്കറിന്റെയും പ്രപിതാമഹൻ അംറ് ഇബ്നു കഅബ് ആണ്.
ബനൂ തയിം വംശജനായ അദ്ദേഹം അതീവ സമ്പന്നനായിരുന്നു.
ഇസ്‌ലാം മതം ആദ്യമായി സ്വീകരിച്ചവരിൽ ഉൾപ്പെട്ട തൽഹ ആ സമയം മക്കയിലെ അപൂർവ്വം സാക്ഷരരിൽ ഒരാളായിരുന്നു.