audio
audioduration (s)
6.42
10.6
sentence
stringlengths
15
247
ശബരിമലയെ മനഃപൂർവ്വം തകർക്കാൻ വേണ്ടി ക്രിമിനൽ പശ്ചാത്തലത്തോടുകൂടിയ പൊലീസ് ഉദ്യോഗസ്ഥരെ ശബരിമല യിൽ നിയോഗിച്ചിരിക്കുന്നത്
ഹർജി ഇന്നലെ പരിഗണി ക്കണമെന്ന ആവശ്യം തള്ളി ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷ നായ ബെഞ്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു
ആവേശം നിറഞ്ഞ ഒരു മാസകാലത്തെ പ്രചാരണത്തിന് സാക്ഷിയായ കോടിയിലധികം സമ്മതിദായകരാണ് നാളെ പോളിംഗ് ബൂത്തുകളിൽ എത്തുക
തുടർച്ചയായി സംവരണം ചെയ്യപ്പെടുന്നതിനാൽ സംവരണ വിഭാഗത്തിൽ ഉൾപ്പെടാത്തവർക്ക് പ്രസിഡണ്ട് ചെയർ പേഴ്സൺ പദവികൾ കിട്ടാതെ പോകുന്നത് സ്വേച്ഛാപരമാണെന്ന് കോടതി വിലയിരുത്തി
ചെമ്മീൻ കാരി ഉൾപ്പെടെ ഭേദപ്പെട്ട ചരക്ക് ലഭിച്ചതിന്റെ ആഹ്ലാ ദത്തിലാണ് യന്ത്രവൽകൃത മത്സ്യബന്ധന മേഖലയെ ആശ യിച്ചു കഴിയുന്നവർ
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് നാളെ നടത്തുന്ന ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കുമെന്ന് പന്തളം കൊട്ടാരം നിർവ്വാഹകസംഘം പ്രസിഡന്റ് ശശികുമാര വർമ്മ അറിയിച്ചു
നിരാലംബരും നിരാശ്രയരുമായ പാവങ്ങൾക്ക് വീടു വച്ചുനൽകുന്ന പദ്ധതിയിലാണ് ഇത്രയും വലിയ അഴിമതി നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു
തൃശൂരിൽ അടുത്തമാസം നാലുമുതൽ ഏഴുവരെ നടക്കുന്ന വൈഗ കാർഷിക ഉന്നതി മേളയിൽ കാർഷിക മേഖലയിലെ സാങ്കേതിക വിദ്യകൾ സമന്വയിക്കുമെന്ന് മന്ത്രി വി
യു എൻ സമിതിയിൽ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ഇന്ത്യയുടെ ശ്രമത്തിന് പിന്തുണ നൽകിയതിൽ ബൾഗേറിയൻ പ്രസിഡന്റ് റുമൻ റദേവിന് രാഷ്ട്രപതി നന്ദി പറഞ്ഞു
പോളിങ് സുഗമമാക്കാനുള്ള സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു
കേന്ദ്ര കാലാവസ്ഥാവകുപ്പ് പത്തനംതിട്ട ജില്ലയിൽ ഇന്നും ഞായറാഴ്ച്ചയും ശക്തമായ മഴയുണ്ടാകുമെന്ന മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
പ്രധാന വാർത്തകൾ സംസ്ഥാനത്ത് തീ കോവിഡ് വ്യാപനം തടയാൻ ഒൻപത് ദിവസത്തെ സമ്പൂർണ ലോക്ഡൗൺ നിലവിൽ വന്നു
സംസ്ഥാനത്തെ അടിസ്ഥാന മേഖലാ വികസനത്തിന് പ്രവാസി നിക്ഷേപം പ്രയോജനപ്പെടുത്തി പുതിയ കൂട്ടായ്മ രൂപീകരിക്കു മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സാൽമാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ന്യൂഡൽഹിയിൽ ഉഭയകക്ഷി ചർച്ച നടത്തും
നികുതി വരുമാനത്തിലെ കുറവ് വേഗത്തിൽ കണ്ടെത്താനും അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ അടിയന്തരമായി സമർപ്പിക്കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്
ഇന്തോപസഫിക് മേഖലയിലെ സമാധാനവും സുസ്ഥിരതയും വളർച്ചയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അറിയിച്ചു
ഇന്ത്യയുടെ പ്രതിരോധ സുരക്ഷാ ആവശ്യങ്ങൾക്കായി റഷ്യ നൽകിയിട്ടുള്ള നിരന്തര പിന്തുണയെ അദ്ദേഹം പ്രശംസിച്ചു
നമുക്ക് സ്വാതന്ത്ര്യം നേടിതന്ന മഹാനായകന്മാരുമായി ബന്ധപ്പെട്ട പ്രാദേശിക സ്ഥലങ്ങൾ കണ്ടെത്താനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ അറിയിച്ചു
പരിഷ്കരിച്ച ഇകൊമേഴ്സ് മാർഗ നിർദേശങ്ങൾ നടപ്പാക്കുന്നതിന് കമ്പനികൾക്കുള്ള സമയ പരിധി ദീർഘിപ്പിച്ച് നൽകില്ലെന്ന് കേന്ദ്ര ഗവൺമെന്റ് വ്യക്തമാക്കി
ഓടെ മഞ്ഞപ്പിത്ത രോഗം രാജ്യത്ത് നിന്ന് നിർമ്മാർജ്ജനം ചെയ്യാൻ ദേശീയ വൈറസ് മഞ്ഞപ്പിത്ത നിയന്ത്രണ പരിപാടിയിലൂടെ സാധിക്കുമെന്ന് ചടങ്ങിൽ സംബന്ധിച്ച കേന്ദ്ര ആരോഗ്യസഹമന്ത്രി അനുപ്രിയ പട്ടേൽ പറഞ്ഞു
യാത്രയിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ ആയുഷ് മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്
കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടേയും സംസ്ഥാന ഗവൺമെന്റു കളുടേയും സഹകരണത്തോടെ കേന്ദ്ര വിനോദസഞ്ചാര വകുപ്പാണ് പര്യാതൻ പർവിന്റെ ര ാംഘട്ട പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്
സായുധ സേനാ വിഭാഗങ്ങൾക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം നീക്കം ചെയ്യുമെന്ന് കോൺഗ്രസ് പ്രകടന പ്രതികയിലെ പരാമർശത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു നിർമ്മലാ സീതാരാമൻ
സാങ്കേതികവിദ്യയും മെച്ച പ്പെട്ട മേൽനോട്ടവും ഈ പ്രശ്നം നേരിടുന്നതിന് ആവശ്യ മാണെന്നും കോൺഫെഡറേഷൻ പ്രസിഡണ്ട് ശോഭന കാമി നി ന്യൂഡൽഹി യിൽ പറഞ്ഞു
കട്ടിപ്പാറ അമ്പായത്തോട് കൂടരഞ്ഞി കാവിലുംപാറ കുന്നുമ്മൽ കായക്കൊടി നരിപ്പറ്റ ഓമശേരി തുടങ്ങിയ മലയോര മേഖലയിലാണ് ഭൂരിഭാഗം കിണറുകളും ജലാശയങ്ങളും വറ്റിയത്
എന്നാൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ തമിഴ്നാടിന്റെയും ആന്ധ്രയുടെയും തീരപ്രദേശത്ത് സാമാന്യം ശക്തമായ മഴയുണ്ടാ കും
ഇന്ത്യ ഉറ്റുനോക്കുകയാണെന്നും വാണിജ്യനിക്ഷേപ ചർച്ചകൾ സംസാ ഇന്ത്യ യുകെ യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ ജനങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള കരാറുകൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു
രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ മണിപ്പൂർ മേഘാലയ ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
പ്രളയ ദുരിതാശ്വാസമായി ബന്ധപ്പെട്ട് ഗവൺമെന്റ് നിർമിച്ചു നൽകിയ വീടുകളിൽ ഈ ഓണക്കാലയളവിൽ ഗൃഹപ്രവേശം നടത്തും
ഇടുതപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെ നിരന്തരം നടത്തിയ ബിജെപിയും യുഡിഎഫും അപവാദപ്രചരണം ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
സാലറി ചലഞ്ച് വഴി രണ്ടുതരം ഉദ്യോഗസ്ഥരെ സൃഷ്ടിക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി
വന്യജീവി ആക്രമണം കൃഷിനാശം അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കൽ റോഡ് നിർമാണം തടി മില്ലു കളുടെ ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളായി രുന്നു കൂടുതലെന്നും മന്ത്രി അറിയിച്ചു
ഇംപൂവ്മെന്റ് പരീക്ഷ ഹയർസെക്കന്ററി പരീക്ഷയിൽ ലഭിച്ച മാർക്ക് മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കി ഗവൺമെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു
പ്രധാനമന്ത്രിയുടെ ആദ്യ നൂറ് ദിന ലക്ഷ്യത്തിലുൾപ്പെട്ട പദ്ധതി പ്രകാരം ചെറുതും ഇടത്തരവുമായ കൃഷിക്കാർക്ക് വാർദ്ധക്യകാല പെൻഷൻ ലഭ്യമാക്കും
പാവങ്ങളുടെയും ആലംബമില്ലാത്തവരുടെയും ഉന്നമനത്തിന് സ്വയം ദീപമായി മാറാൻ എല്ലാവരും തയ്യാറാകണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു
കഴിഞ്ഞവർഷം ലോക്ഡൗൺ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾകൊണ്ട് വിഷു ആഘോഷങ്ങൾ പൂർണമായും വീടുകളിൽ ഒതുങ്ങിയിരുന്നു
പ ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ നാരി ശക്തി പുരസ്കാരങ്ങൾ രാഷ്ട്രപതി ഇന്ന് സമ്മാ നിക്കും
വെങ്കയ്യനായിഡു പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ ലാൽബഹാദൂർ ശാസ്ത്രിയുടെ സമാധി സ്ഥാനമായ ന്യൂഡൽഹിയിലെ വിജയ്ഘട്ടിൽ പുഷ്പാർച്ചന നടത്തി
മലബാർ മലനാട് റിവർ ക്രൂയീസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പറശ്ശിനി ബോട്ട് ടെർമിനൽ കേന്ദ്രീകരിച്ചാണ് വാട്ടർ ടാക്സി സർവ്വീസ് നടത്തുക
ലഭിച്ച കളക്ഷനിൽനിന്നും ചെലവ് തുക ഒഴിച്ചുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ബസുടമകളുടെ തീരുമാനം
സ്വകാര്യ ട്രാവൽ ബസ്സിൽ യാത്രക്കാരെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് കല്ലട ട്രാവൽസ് ഉടമ സുരേഷിനെ കൊച്ചിയിൽ പൊലീസ് ചോദ്യം ചെയ്തു
ശ്രീധരൻ പിള്ളയും ദേശീയ ജനറൽ സെക്രട്ടറി ബി മുരളീധര റാവുവും അടക്കം നേതാക്കൾ എൻഡിഎയുടെ പ്രചാരണം നയിക്കുന്നു
ജനസംഘ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികദിനം കൂടി കണക്കിലെടുത്താണ് പാർട്ടിയുടെ അംഗത്വവിതരണ ക്യാമ്പയിന് ഇന്ന് തുടക്കമാകുന്നത്
ചതയദിനത്തോടും സമാധി ദിനത്തോടും ബന്ധപ്പെട്ട് പ്രാർത്ഥനകളും ഉപവാസവും കഴിവതും വീടുകൾ കേന്ദ്രീകരിച്ച് ഭക്തിനിർഭരമായി നടത്തണമെന്ന് വിവിധ യൂണിയനുകൾക്ക് അയച്ച സർക്കുലറിൽ അറിയിച്ചു
സമ്പദ് വ്യവസ്ഥ തൊഴിൽ കൃഷി ജലവിഭവം കയറ്റുമതി ആരോഗ്യം എന്നീ മേഖലകളെ സംബന്ധിച്ച് അഞ്ചു വ്യത്യസ്ത വിഭാഗ ||| ങ്ങളിലായാണ് വിദഗ്ധസംഘങ്ങൾ തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചത്
സി മൊയ്തീൻ സാമൂഹികക്ഷേമ പെൻഷൻ അർഹതയുള്ളവർക്ക് നിഷേധിക്കാതിരിക്കാനും പെൻഷൻ തുക വർധിപ്പിക്കുന്നതിനുമാണ് മസ്റ്ററിങ് ഏർപ്പെടുത്തിയതെന്ന് മന്ത്രി എ
പാർലമെന്റിൽ ഗവൺമെന്റ് ഇതുസംബന്ധിച്ച് പുതുക്കിയ നിയമ നിർമ്മാണം കൊണ്ടുവരണമെന്നും ഇപ്പോഴത്തെ ഓർഡിനൻസ് അംഗീകരിക്കാനാവില്ലെന്നും പാർട്ടി വിലയിരു ത്തി
രാത്രിയാത്രാ നിരോധനം സുപ്രീംകോടതി നിർദ്ദേശമായതിനാൽ കേന്ദ്ര ത്തിന് പരിമിതമായി മാത്രമേ ഇടപെടാനാവൂയെന്ന് പ്രകാശ് ജാവദേക്കർ മുഖ്യമന്ത്രിയെ അറിയിച്ചു
ഐഎൻഎൽ രണ്ട് സീറ്റിലും എൻസിപി ജനതാദൾ എസ് എൽജെഡി കോൺഗ്രസ്എം കക്ഷികൾ ഓരോ സീറ്റിലും മത്സരിക്കും
ജമ്മുകാശ്മീരിൽ പ്രീപെയ്ഡ് മൊബൈൽ കണക്ഷനുകൾ ഇന്നു പുനഃസ്ഥാപിച്ചതായി ഔദ്യോഗിക വക്താവ് രോഹിത് കൻസാൽ പറഞ്ഞു
പയ്യോളി നഗരസഭയിലെ രണ്ട് ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടൈൻമെൻറ് സോണുകളാക്കി പ്രഖ്യാപിച്ച സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കാനും നിയന്ത്രണങ്ങൾ കർശനമാക്കാനും അടിയന്തര അവലോകന യോഗം തീരുമാനിച്ചു
റഫേൽ ഇടപാടിൽ സുപ്രിംകോടതി വിധിയിലെ പരാമർശങ്ങ ളിൽ സംഭവിച്ച പിഴവുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗവൺമെന്റ് സുപ്രിംകോടതിയിൽ അപേക്ഷ നൽകി
ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുക കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങളാണ് കേന്ദ്രം നടപ്പാക്കി വരുന്നത്
പൊതുവിദ്യാലയങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകുന്നത് അതത് പ്രദേ ശത്തെ ജനങ്ങളുടെ ഫലപ്രദമായ ഇടപെടലിലൂടെയാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു
സഹക രണ സ്ഥാപനങ്ങളുടെ ലാഭവിഹിതം ദുരിതാശ്വാസ നിധിയി ലേക്ക് നൽകണമെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു
മഞ്ഞ്കാലം ആരംഭിക്കുന്നതിന് മുമ്പ് പരീക്ഷകളെല്ലാം നടത്താനാണ് സ്കൂൾ വിദ്യാഭ്യാസ ബോർഡിനോടും കോളേജ് യൂണിവേഴ്സിറ്റി അധികൃതരോടും ആവശ്യപ്പെട്ടിരിക്കുന്നത്
വൈദ്യുതി പുനസ്ഥാപിക്കാനുള്ള തീവ്രശമം അധികൃതർ നടത്തിയെങ്കിലും അർജന്റീനയിലെ അഞ്ചു ലക്ഷം ജനങ്ങൾക്കു മാത്രമാണ് വൈദ്യുതി വിതരണം പുനസ്ഥാപിച്ച് നൽകാനായത്
ണ ശബരിമല യുവതീ പ്രവേശനത്തിനെതിരെ നാമജപ ഘോഷയാത്രകളിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി
പുതുതായി തെരഞ്ഞെടുക്കപ്പെട്ട സീഷെൽസ് പ്രസിഡന്റ് വേയിൽ രാം കലവനുമായി കൂടിക്കാഴ്ച നരേന്ദ്രമോദിയുടെ ആശംസകൾ അദ്ദേഹത്തെ അറിയിക്കും
റഫാലിൽ സുപ്രീംകോടതി ഈയിടെ പുറപ്പെടുവിച്ച ഉത്തര വിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശ ത്തിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി
ഡി മഹാസഖ്യ മന്ത്രി സഭ അധികാരത്തിലേക്ക് ഏഴാമത് സാമ്പത്തിക സെൻസസിന്റെ സംസ്ഥാനത്തെ ഫീൽഡ് പ്രവർത്ത നങ്ങൾ ഇന്നാരംഭിക്കും
ഒ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ കരവ്യോമനാവിക സേനകൾ എന്നിവ ഉൾപ്പെടെ പദ്ധതിയുടെ എല്ലാ ഗുണഭോക്താക്കളെയും ഒന്നിച്ചുകൊണ്ടുവരികയാണ് സമ്മേളനത്തിന്റെ ലക്ഷ്യം
പാലാശ്രീധരൻ പിള്ള പാലാ ഉപതിരഞ്ഞെടുപ്പിലെ എൻ ഡി എ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കൊച്ചിയിൽ ചേർന്ന എൻ ഡി എ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു
വിഷയം പാർലമെന്റിൽ ഉന്നയിച്ചതിന് പുറമെ ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഉപരാഷ്ട്രപതി പ്രധാനമന്ത്രി മറ്റ് കേന്ദ്ര മന്ത്രിമാർ എന്നിവരുമായി പ്രത്യേക ചർച്ച നടത്തിയതായും ടി
അയോധ്യ സുപ്രീംകോടതി വിധി രാമ ജന്മഭൂമിബാബറി മസ്ജിദ് ഭൂമി തർക്കം പരിഹരിക്കാൻ മധ്യസ്ഥനെ നിയമിക്കുന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതി പറയാൻ മാറ്റിവെച്ചു
ചില വിമാന കമ്പനികൾ സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കുന്നില്ലെന്നും ബുക്കിങ് ആരംഭിച്ചതായും യാത്രക്കാരിൽ നിന്ന് പണം വാങ്ങുന്നതായും പുരി ട്വീറ്റ് ചെയ്തു
വിനോദ സഞ്ചാരികൾക്ക് പ്രയോജനപ്പെടുന്ന യാത്രാവിവരങ്ങളും ട്രക്കിംഗ് പാക്കേജുകളടക്കമുള്ളവയുടെ വിശദാംശങ്ങളും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
എയിംസ് പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് അവർ ആവശ്യപ്പെട്ട കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും മികവിന്റെ കേന്ദ്ര ങ്ങളാക്കുന്ന പ്രവൃത്തി ആറുമാസത്തിനകം പൂർത്തിയാകുമെ ന്നാണ് പ്രതീക്ഷയെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു
പരാതിക്കാരിയുടെ വാദങ്ങൾക്ക് അടിസ്ഥാനമുണ്ടെങ്കിലും തെളിവുകൾ ശക്തമല്ലെന്ന് ഡെപ്യൂട്ടി പ്രോസിക്യൂട്ടർ ഇവാമാരി പെർസോൺ പറഞ്ഞു
ചിത്ര പ്രദർശനം പുസ്തകോ ത്സവം ചലച്ചിത്ര പ്രദർശനം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വിളം ബര ജാഥ സർവ്വമത പ്രാർത്ഥന എന്നിവയും സംഘടിപ്പിച്ചിട്ടു ണ്ട്
ഒരു സുപ്രീംകോടതി വിധി യുടെ അടിസ്ഥാനത്തിൽ കെവിന്റെ കൊലപാതകത്തെ ദുരഭി മാന കൊലയായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു
തമോഗർത്തങ്ങളുടെ നിലനിൽപ്പ് ശരിവയ്ക്കുന്നതാണ് ചിത്രങ്ങളെന്ന് ജ്യോതിശാസ്ത്രജ്ഞനും പ്രോജക്ട് ഡയറക്ടറുമായ ഷെപേഡ് ഡോൾമാൻ അറിയിച്ചു
വിവിധ പരീക്ഷകളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുളള അവസാന തീയതി നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി ദീർഘിപ്പിച്ചു
ദുരിതാശ്വാ സത്തിന് സമാഹരിക്കുന്ന തുക അതിനായി മാത്രം ഉപയോഗി ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രസിഡന്റ് നിർദ്ദേശിച്ചു
പാലാ ഉപതെരഞ്ഞെടുപ്പ് ഫലം അഞ്ച് മണ്ഡലങ്ങളിലെ ഉപ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് മുഖ്യമന്ത്രി പിണ റായി വിജയൻ അരൂരിൽ പറഞ്ഞു
രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി സ്ഥിതി വിലയിരുത്തുകയായിരുന്നു പ്രധാനമന്ത്രി
സ്ഥലമെടുപ്പ് മണ്ണ് പരിശോധന സ്ഥലവുമായി ബന്ധപ്പെട്ട് മറ്റ് സാങ്കേതിക പരിശോധന തുടങ്ങിയവയെല്ലാം റെക്കോർഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്
ഹരിതീർത്ഥപുരം മഹാവിഷ്ണുക്ഷേ തം ഉപ്പുതറ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണ ചടങ്ങുകൾ തുടങ്ങി
കോവിഡ് നിലവിലെ സാഹചര്യം നേരിടാൻ കേരളം സമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണക്കാലത്ത് സൗജന്യ പലവ്യജ്ഞനക്കിറ്റ് നൽകും
മേയ് ആറിന് ആരംഭിച്ച വന്ദേ ഭാരത് മിഷനിൽ ഇതുവരെ എട്ട് ലക്ഷത്തി പതിനാലായിരത്തോളം പേരാണ് വിവിധ മാർഗ്ഗങ്ങളിലൂടെ രാജ്യത്ത് തിരിച്ചെത്തിയതെന്ന് മന്ത്രി പറഞ്ഞു
പ്രശ്ന പരിഹാരത്തിന് കേന്ദ്രഗവൺമെന്റിന് താൽപര്യമില്ലെന്നും നയതന്ത്ര വിഷയത്തിൽ കേന്ദ്രം പരാജയമാ ണെന്നും കോടിയേരി തിരുവനന്തപുരത്ത് കുറ്റപ്പെടുത്തി
റെയിൽവേയുടെ ഒന്നരലക്ഷം പാലങ്ങളുടെ സ്ഥിതിവിവരങ്ങൾ രേഖപ്പെടുത്തിയ ഐടി അധിഷ്ഠിത നിയന്ത്രണ സംവിധാനം ഇന്നലെ റെയിൽ മന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ചു
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൃഷി അനുബന്ധ പദ്ധതിയായ സുഭിക്ഷ കേരളത്തിന് തുടക്കമായി
ബീഹാ റിലെ മുൻഗേർ സ്കൂൾ ഓഫ് യോഗ ജപ്പാനിലെ ജപ്പാൻ യോഗാ നികേതൻ എന്നിവ സ്ഥാപനതല പുരസ്കാരങ്ങൾക്ക് അർഹരായി
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് തിരുവനന്തപുരത്തെ കെ എഫ് ബി ആസ്ഥാന മന്ദിരത്തിൽ സ്ഥാപിച്ച കമ്പ്യൂട്ടറൈസ്ഡ് ബയിൽ പ്രസ് ഇന്ന് മന്ത്രി കെ
മഹാരാഷ്ട്രയിൽ കച്ചവട വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം ഇരട്ടിയായി വർദ്ധിപ്പിച്ചു
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിദേശങ്ങളിൽ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ഘടകങ്ങൾക്കും സംഘടനകൾക്കുമായി ഇന്നും നാളെയും വെർച്വൽ തെരഞ്ഞെടുപ്പ് സന്ദർശക പരിപാടി സംഘടിപ്പിക്കും
വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതിയായ ഫാദർ ജോബ് മാത്യുവിന് ഹൈക്കോടതി സോപാധിക ജാമ്യം നൽകി
ജമ്മുകാശ്മീരിൽ ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്നും നാളെയും സംസ്ഥാനത്ത് സന്ദർശനം നടത്തും
ബിഹാർ നിയമസഭയിലേക്ക് നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പ്രതിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്
എ ഉൾപ്പെടെ പത്ത് നേതാക്കൾ കീഴടങ്ങി പൊതുമേഖലാ ബാങ്ക് യൂണിയനുകളുടെ പണിമുടക്കിനെ തുടർന്ന് ബാങ്കി ടപാടുകൾ ഭാഗികമായി തടസ്സപ്പെട്ടു ഐ
ആത്മ നിർഭർ ഭാരത് പാക്കേജിന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ പ്രഖ്യാപനങ്ങളിൽ ധനമന്ത്രി നിർമ്മല സീതാരാമനാണ് കേന്ദ്ര തീരുമാനം വ്യക്തമാക്കിയത്
ജയ്സിങ്ങിന്റെ നിസാമുദീനിലെ വസതിയിലും മുംബൈയിലെ ജങ്ങ്പുരയിലെ ഓഫീസിലും ഇന്ന് പുലർച്ചെ മുതലാണ് സി
ഇവരുടെ പരിശ്രമത്തിലൂടെ ഈ പദ്ധതിയെ ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പരിപാടിയാക്കി മാറ്റാൻ സാധിച്ചതായി അദ്ദേഹം ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു
പൂക്കോട് കുടുംബാരോഗ്യ കേന്ദ്രവും ഗുരുവായൂർ നഗരസഭയും സംയുക്തമായി ഇവർക്ക് ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ താമസ സൗകര്യം ഒരുക്കി
സാമൂഹ്യനീതി വകുപ്പും കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് പാലക്കാട് ജില്ലാ കമ്മറ്റിയും ചേർന്ന് ജില്ലയിലെ കാഴ്ച വൈകല്യം നേരിടുന്നവർക്ക് ഇന്ന് ദുരന്ത നിവാരണത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും
പാർട്ടിക്ക് വിവിധ സംസ്ഥാനങ്ങളിലുണ്ടായ പരാജയത്തിന്റെ നേതാക്കൾ യോഗത്തിൽ വിശദീകരിക്കും
കേരളത്തിലും വിവിധ ജില്ലകളിൽ ശക്തമായി ആഞ്ഞടിച്ച മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടമുണ്ടായി
കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കാൻ ഇടുക്കി പാക്കേജ് സഹായിക്കുമെന്ന് സംസ്ഥാന ആസുത്രണ സമിതി അംഗം പ്രൊഫ രാം കുമാർ പറഞ്ഞു